എനിക്ക് അഭിനയത്തില്‍ മാത്രമല്ല, ലൈറ്റിങ്ങിലുമുണ്ടെടാ പിടി..!!!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ടോവിനോ തോമസും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനിടെ ടോവിനോ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചു. ലൂസിഫറിന്റെ വിജയാഘോഷപാര്‍ട്ടിയില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. എനിക്ക് അഭിനയിക്കാന്‍ മാത്രമല്ലെടാ, ലൈറ്റിങ്ങിലുമുണ്ടെടാ പിടി, എന്ന കമന്റോടെയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്.

ലൂസിഫര്‍ തീമില്‍ പ്രത്യേകം നിര്‍മ്മിച്ച കേക്ക് മുറിച്ചായിരുന്നു ആഘോഷം. പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തില്‍ ലൂസിഫറിന്റെ വിജയം ആഘോഷിക്കണമെന്ന് ഏട്ടന്‍ ആഗ്രഹിച്ചപ്പോള്‍ ഭാര്യ കൊണ്ടുവന്ന സര്‍െ്രെപസ് എന്നും പറഞ്ഞുകൊണ്ടാണ് കേക്കിന്റെ ചിത്രം പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

pathram:
Leave a Comment