പുതിയ പരിഷ്‌കാരങ്ങളുമായി കേരള പോലീസ്

കൊച്ചി: പോലീസിലെ വിവിധവിഭാഗങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ലോഗോയും ബാഡ്ജും നടപ്പിലാക്കുന്നു. ഓരോ വിഭാഗത്തെയും പ്രത്യേകം തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. പോലീസിന് ഒന്നാകെ നിലവിലുള്ള ലോഗോയും ബാഡ്ജും ക്രമസമാധാന പാലനത്തിനായി നിയോഗിക്കുന്ന വിഭാഗത്തിന് നിലനിര്‍ത്തും. മറ്റുവിഭാഗങ്ങള്‍ക്കാണ് പ്രത്യേകം ലോഗോയും ബാഡ്ജും അനുവദിക്കുക. ആദ്യപടിയായി പോലീസ് െ്രെഡവര്‍മാര്‍ക്കും വാഹന യൂണിറ്റിനുമായി പ്രത്യേക ലോഗോയും ബാഡ്ജും അനുവദിച്ച് ഡി.ജി.പി. ഉത്തരവായി. ട്രാഫിക് പോലീസ്, തീരദേശപോലീസ്, ടൂറിസം പോലീസ് എന്നിവര്‍ക്കുള്ള ബാഡ്ജും ലോഗോയും ഉടന്‍ വരും.

സംസ്ഥാനത്തെ ഏഴുബറ്റാലിയനും നിലവില്‍ പ്രത്യേകം ലോഗോയും ബാഡ്ജും അനുവദിച്ചിട്ടുണ്ട്. പോലീസ് സേനയെ പ്രത്യേകം വിഭാഗങ്ങളായി തിരിച്ച് ലോഗോയും ബാഡ്ജും അനുവദിക്കുന്നതുകൊണ്ട് കാര്യമായ നേട്ടമൊന്നുമില്ലെന്ന് സേനയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

തീരദേശപോലീസിലേക്കും ടൂറിസം വിങ്ങിലേക്കുമൊന്നും പ്രത്യേകമായി നിയമനം നടത്തുന്നില്ല. പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ താത്പര്യമനുസരിച്ച് ഈ യൂണിറ്റുകളിലേക്ക് നിയമിക്കുകയാണ് രീതി. അതുകൊണ്ടുതന്നെ ഇവരെ പോലീസില്‍നിന്ന് വേര്‍തിരിച്ചുകാട്ടുന്ന വിധം പ്രത്യേകം ലോഗോയും ബാഡ്ജും അനുവദിക്കുന്നതിനോട് എതിര്‍പ്പുയരുന്നുണ്ട്. സേനയ്ക്ക് ആധുനികമുഖം നല്‍കുന്നതിന്റെ ഭാഗമാണ് പരിഷ്‌കാരമെന്നാണ് ഡി.ജി.പി.യുടെ ഉത്തരവില്‍ പറയുന്നത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment