നിങ്ങള്‍ക്ക് മുടികൊഴിച്ചില്‍ ഉണ്ടോ? എങ്കില്‍ ഇങ്ങനെ ചെയ്യൂ….

മുടികൊഴിച്ചില്‍ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് . മുടികൊഴിച്ചില്‍ അകറ്റാന്‍ പരസ്യങ്ങളില്‍ കാണുന്ന പലതരത്തിലുള്ള എണ്ണകള്‍ ഉപയോഗിക്കുന്നവരുണ്ട്. മുടി കൊഴിച്ചില്‍ അകറ്റാനും മുടി ആരോഗ്യത്തോടെ വളരാനും എപ്പോഴും നല്ലത് പരമ്പരാഗതമായ വഴികളാണ്. വീട്ടില്‍ വളരെ എളുപ്പം പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ താഴെ…

മുട്ട…

മുട്ടയുടെ വെള്ളയും അല്‍പും വെളിച്ചെണ്ണയും ചേര്‍ത്ത് തല നല്ല പോലെ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ നല്ലൊരു വഴിയാണ്. മുടിയ്ക്ക് കൂടുതല്‍ ഉള്ള് കിട്ടാനും അത് പോലെ കറുപ്പ് കൂട്ടാനും ഏറ്റവും നല്ലതാണ് മുട്ട. മുട്ട, ഒലീവ് ഓയില്‍ എന്നിവ ഒരുമിച്ച് ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്.

തേങ്ങ പാല്‍….

ദിവസവും തേങ്ങ പാല്‍ ഉപയോ?ഗിച്ച് തല കഴുകുന്നത് മുടികൊഴിച്ചില്‍ അകറ്റാന്‍ സഹായിക്കും. മുടിക്ക് ബലം കിട്ടാനും മുടി തഴച്ച് വളരാനും ഏറ്റവും നല്ലതാണ് തേങ്ങപ്പാല്‍.

ഉലുവ വെള്ളം…

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉലുവ വെള്ളം ദിവസവും കുടിക്കാറുണ്ടാകും. അതിന് മാത്രമല്ല, ഉലുവ വെള്ളം ഉപയോ?ഗിച്ച് തല കഴുകുന്നത് മുടികൊഴിച്ചില്‍ തടയാനും മുടി ബലമുള്ളതാക്കാനും സഹായിക്കും.

സവാള ജ്യൂസ്…

തലമുടി തഴച്ച് വളരാനും മുടികൊഴിച്ചില്‍ അകറ്റാനും ഏറ്റവും നല്ലതാണ് സവാള ജ്യൂസ്. ദിവസവും കുളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പേ തലയില്‍ തേച്ച് പിടിപ്പിക്കുക. ശേഷം ഒരു ഷാംബൂ ഉപയോ?ഗിച്ച് കഴുകി കളയുക.

നെല്ലിക്ക പൊടി…

മുടി തഴച്ച് വളരാന്‍ മറ്റൊരു മാര്‍?ഗമാണ് നെല്ലിക്ക പൊടി. നെല്ലിക്ക പൊടിയും, നാരങ്ങനീരും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് തലയ്ക്ക് തണുപ്പ് കിട്ടാന്‍ സഹായിക്കും. ആഴ്ച്ചയില്‍ രണ്ട് ദിവസമെങ്കിലും ഇത് ചെയ്യുന്നത് നല്ലതാണ്.

pathram:
Leave a Comment