ലൈംഗികാരോപണ വിധേയനായ സംവിധായകനൊപ്പം തമന്ന

ചെന്നൈ: സിനിമാ മേഖലയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ സംഭവമായിരുന്നു മീ ടൂ ക്യാമ്പയിന്‍. സിനിമയിലെ പ്രമുഖര്‍ക്ക് നേരെയെല്ലാം ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു.ആ കെണിയില്‍ പെട്ട സംവിധായകനാണ് സാജിദ് ഖാന്‍. വിദ്യ ബാലന്‍ ഉള്‍പ്പടെ മൂന്ന് സെലിബ്രിറ്റികളാണ് സാജിദ് ഖാന്‍ എതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്.

ഇനിയൊരിക്കലും സാജിദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കില്ല എന്നാണ് വിദ്യ ബാലന്‍ ഒരു ചാറ്റ് ഷോയില്‍ പറഞ്ഞത്. എന്നാല്‍ ഇതൊന്നും തമന്ന ഭട്ടിയ കാര്യമാക്കുന്നില്ല. സാജിദ് ഖാന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി തമന്ന എത്തുന്നു. 2013 ല്‍ സാജിദ് സംവിധാനം ചെയ്ത ഹിമത്വാലയിലും 2014ല്‍ സംവിധാനം ചെയ്ത ഹുംഷകല്‍സ് എന്നീ ചിത്രങ്ങളിലും തമന്ന അഭിനയിച്ചിരുന്നു.

pathram:
Related Post
Leave a Comment