ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം സോയ ഫാക്റ്റര്‍ ജൂണ്‍ 14 ന് തിയേറ്ററുകളില്‍

പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം സോയ ഫാക്റ്റര്‍ ജൂണ്‍ 14 ന് തിയേറ്ററുകളില്‍. സോനം കപൂര്‍ നായികയായി എത്തുന്ന ചിത്രം ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമയാണ്. ദുല്‍ഖറിന്റെ ആദ്യ ചിത്രം കര്‍വാന് മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്.
അഭിഷേക് ശര്‍മയാണ് സോയ ഫാക്റ്റര്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു ക്രിക്കറ്റ് താരമായിട്ടാണ് താരം എത്തുന്നത്. അനുജ ചൗഹാന്റെ സോയ ഫാക്റ്റര്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ പുറത്തു വരുന്നത്. കന്നി ചിത്രമായ കര്‍വാന് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നതു കൊണ്ട് തന്നെ രണ്ടാമത്തെ ചിത്രത്തിലും അതെ പ്രതീക്ഷയുണ്ട്.
2018 ലാണ് ദുല്‍ഖര്‍ അന്യഭാഷ ചിത്രങ്ങളില്‍ ചുവട് ഉറപ്പിക്കാന്‍ തുടങ്ങിയത്. ജെമിനി ഗണേഷന്റേയും സാവിത്രയുടേയും ജീവിതകഥ പറഞ്ഞ മഹാനടിയിലൂടെയായിരുന്നു താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം. മികച്ച വിജയം നേടാന്‍ ഈ ചിത്രത്തിനായിരുന്നു. 2017 ല്‍ പുറത്തു വന്ന സോളോയ്ക്ക് ശേഷം 2019 ല്‍ യമണ്ടന്‍ പ്രേമകഥയാണ് ഡിക്യൂവിന്റേതായി പുറത്തു വരുന്ന മലായള സിനിമ.

pathram:
Related Post
Leave a Comment