റാണ ദഗ്ഗുപതിയും രാം ചരണും പത്താം ക്ലാസ് തോറ്റവര്‍…

ഞാനും രാം ചരണും പത്താം ക്ലാസ് തോറ്റതാണെന്ന് വെളിപ്പെടുത്തി റാണ ദഗ്ഗുപതി. ഇന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച ബാഹുബലിയിലൂടെ ശ്രദ്ധേയനായ താരമാണ് റാണ ദഗ്ഗുപതി. ബാഹുബലിയില്‍ വില്ലനായിരുന്നെങ്കിലും റാണയ്ക്കും വലിയ ആരാധക പിന്‍ബലമാണ് ലഭിച്ചത്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന റാണ തനിക്ക് പഠിക്കാന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ്. എങ്ങനെയെങ്കിലും സിനിമയിലേക്ക് എത്തുകയായിരുന്നു തന്റെ ആഗ്രഹമെന്നാണ് താരം പറയുന്നത്.
എന്റെ മുത്തച്ഛന്‍ ഒരിക്കലും എന്റെ പഠനത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ല. ഞാന്‍ എഡിറ്റിംഗ് പഠിക്കുന്നുണ്ടെന്നും വായിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്റെ മറ്റ് കഴിവുകള്‍ക്കാണ് അദ്ദേഹം പ്രധാന്യം നല്‍കിയത്. ഞാന്‍ പത്താം ക്ലാസ് പരീക്ഷ തോറ്റതാണെന്നാണ് റാണ പറയുന്നത്. പിന്നീട് മറ്റൊരു സ്‌കൂളില്‍ പത്താം ക്ലാസ് എഴുതിയെടുക്കാന്‍ ചെന്നപ്പോള്‍ അവിടെ വെച്ചാണ് രാം ചരണിനെ പരിചയപ്പെട്ടതെന്നും റാണ ഓര്‍ക്കുന്നു. രാം ചരണും പത്താം ക്ലാസ് പരീക്ഷ തോറ്റ് അവിടെ എത്തിയതായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്.
സിനിമ തന്നെയാണ് തന്റെ ജീവിതം എന്ന് പണ്ടേ ഉറപ്പിച്ച ആളായിരുന്നു. ഞാന്‍ വളര്‍ന്നത് സിനിമയുടെ സെറ്റുകളിലാണ്. ഹൈദരാബാദിലെ ആ വീട് എപ്പോഴും സിനിമ ചിത്രീകരണത്തിന്റെ തിരക്കുകളിലായിരുന്നു. ഞാന്‍ താമസിച്ചിരുന്നത് മുകള്‍ നിലയിലായിരുന്നു. താഴത്തെ നിലയില്‍ ഷൂട്ടിംഗും. സിനിമയുടെ സെറ്റില്‍ നിന്നുമാണ് ഭക്ഷണം കഴിച്ചിട്ട് താന്‍ സ്‌കൂളില്‍ പോയിരുന്നതെന്നും റാണ പറയുന്നു.
ബാഹുബലിയ്ക്ക് മുന്‍പും പ്രഭാസുമായി സൗഹൃദം ഉണ്ടായിരുന്നു. പ്രഭാസില്‍ നിന്നും പഠിച്ച ആദ്യ പാഠം ക്ഷമയാണ്. വിശ്വസിക്കാനാകില്ല. അത്ര ക്ഷമയാണ് പ്രഭാസിന്. അദ്ദേഹമാണ് ബാഹുബലിയുടെ നെടുംതൂണ്‍. ചോദ്യം ചെയ്യാനാകാത്ത പിന്തുണയാണ് പ്രഭാസ് ആ ചിത്രത്തിന് നല്‍കിയത്. ആ സമയത്ത് പ്രഭാസിന് നിരവധി വിജയ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ബാഹുബലിയ്ക്കായി മാറ്റിവെച്ച അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രഭാസിന് എത്ര വിജയ ചിത്രങ്ങള്‍ ചെയ്യായിരുന്നു. അദ്ദേഹത്തിന് എത്രമാത്രം സമ്പാദിക്കമായിരുന്നു. അദ്ദേഹം അതൊന്നും ചോദിച്ചിട്ടില്ല. ആത്മാര്‍ഥത, സമര്‍പ്പണം, ക്ഷമ, എന്നിവയൊക്കെയാണ് തനിക്ക് പ്രഭാസില്‍ നിന്നും ഇഷ്ടമായതെന്നും റാണ ദഗ്ഗുപതി പറയുന്നു

pathram:
Related Post
Leave a Comment