കേരളാ പോലീസ് പിരിച്ചുവിടുന്നതല്ലെ നല്ലതെന്ന് കോടിയേരി

പത്തനംതിട്ട: കേരളത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലും സിബിഐ അന്വേഷണം വേണം എന്ന് പറഞ്ഞാല്‍ കേരളാ പോലീസ് പിരിച്ചുവിടുന്നതല്ലെ നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിയ കൊലപാതകത്തില്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെങ്കില്‍ തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് കോടിയേരി. പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലെ എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കണമെന്നുണ്ടെങ്കില്‍ കേരളാ പോലീസ് എന്തിനാണെന്നും കോടിയേരി ചോദിച്ചു.
അന്വേഷണം നടന്നുവരുന്നതേയുള്ളു. ഈ ഘട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പറയുന്നത് കേസന്വേഷണത്തേപ്പറ്റി കാര്യങ്ങള്‍ മനസിലാകാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബം സിബിഐ എന്നുപറയുന്നത് എന്തെങ്കിലും അഭിപ്രായത്തിന്റെ ഭാഗമായി പറയുന്നതായിരിക്കും. അങ്ങനെ അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ ബന്ധപ്പെട്ട ആളുകളെ അറിയിക്കട്ടെയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment