ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ഭര്‍തൃഗൃഹത്തില്‍ കയറിയപ്പോള്‍ : ഭര്‍ത്താവും മക്കളും ഭര്‍തൃമാതാവും പെരുവഴിയിലായി!

മലപ്പുറം: കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാധിച്ച് കനകദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറത്തെ ഭര്‍തൃഗൃഹത്തിലെത്തിയപ്പോള്‍ ഭര്‍ത്താവും മക്കളും ഭര്‍തൃമാതാവും വീട് വിട്ടിറങ്ങി. കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതോടെയാണ് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ഭര്‍ത്തൃവീട്ടില്‍ എത്തിയത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് കനകദുര്‍ഗ പ്രതികരിച്ചു. എന്നാല്‍ കനകദുര്‍ഗ വീട്ടിലെത്തും മുന്‍പ് ഭര്‍ത്താവും മക്കളും ഭര്‍തൃമാതാവും വീട്ടില്‍ നിന്നിറങ്ങിപോയി.
ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ വീട്ടില്‍ പ്രവേശിപ്പിക്കാത്ത സാഹചര്യത്തിലാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച പുലാമന്തോള്‍ ഗ്രാമ ന്യായാലയ കോടതി കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് കനകദുര്‍ഗ ഭര്‍തൃ വീട്ടിലെത്തിയത്. എന്നാല്‍ കനകദുര്‍ഗ വീട്ടില്‍ എത്തുന്നതിനു മുന്‍പേ തന്നെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മക്കളും ഭര്‍തൃമാതാവ് സുമതിയും മറ്റൊരു വീട്ടിലേക്ക് താമസം മാറി. പൊലീസെത്തി വാതില്‍ തുറന്നാണ് കനകദുര്‍ഗയെ പ്രവേശിപ്പിച്ചത്. കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കനകദുര്‍ഗ പറഞ്ഞു.
ഭര്‍ത്താവും ഭര്‍തൃമാതാവും വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും സ്വന്തം വീട്ടില്‍ ജീവിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയെ സമീപിച്ചത്. മക്കളുടെ സംരക്ഷണം സംബന്ധിച്ച് തീരുമാനം കോടതി പിന്നീട് അറിയിക്കും. സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള പൊലീസ് സുരക്ഷ വീട്ടിലും തുടരും.
വീട്ടില്‍ സ്വതന്ത്രമായി താമസിക്കുന്നതിനെതിരെ ഭര്‍ത്താവും ബന്ധുക്കളും പ്രവര്‍ത്തിക്കരുതെന്നും മലപ്പുറം പുലാമന്തോള്‍ ഗ്രാമകോടതിവിധി വ്യക്തമാക്കുന്നു. നിലവില്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ പേരിലുളള അങ്ങാടിപ്പുറത്തെ വീട് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ വാടകക്ക് നല്‍കാനോ പാടില്ല. കനകദുര്‍ഗയ്ക്ക് സ്വതന്ത്രമായി വീട്ടില്‍ താമസിക്കുന്നതിന് തടസം സൃഷ്ടിക്കരുതെന്നും കോടതിവിധി വ്യക്തമാക്കുന്നു.മക്കളുടെ സംരക്ഷണം സംബന്ധിച്ച് കോടതി പിന്നീട് വിധി പറയും.അടുത്ത മാസം 13ന് കേസ് വീണ്ടും പരിഗണിക്കും.

pathram:
Leave a Comment