കുമ്പസാരത്തിനിടെ ലൈംഗിക ചൂഷണത്തിന് ഇരയായി മുന്‍ കന്യാസ്ത്രീയുടെ വെളിപ്പെടുത്തല്‍

വത്തിക്കാന്‍ സിറ്റി: കുമ്പസാരത്തിനിടെ ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന മുന്‍ കന്യാസ്ത്രീ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാനിലെ മുതിര്‍ന്ന വൈദികന്‍ രാജിവച്ചു. വത്തിക്കാന്‍ ഡോക്ടറിന്‍ ഓഫ് ദ ഫെയ്ത്ത് കോണ്‍ഗ്രിഗേഷന്‍ ചീഫ് ഓഫ് സ്റ്റാഫ് റവ. ഹെര്‍മാന്‍ ഗീസ്സ്‌ലര്‍ ആണ് രാജിവച്ചത്. തനിക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. വത്തിക്കാന് സംഭവിച്ചേക്കാവുന്ന അപമാനങ്ങള്‍ പരിമിതപ്പെടുത്താനാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

റവ.ഹെര്‍മാന്റെ രാജി വത്തിക്കാന്‍ അംഗീകരിച്ചു. അദ്ദേഹത്തിന് സിവില്‍ കേസിന് പോകാന്‍ അവകാശമുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കി. വനിതയുടെ ആരോപണത്തില്‍ തനിക്കെതിരെ വത്തിക്കാന്‍ നടത്തുന്ന അന്വേഷണം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ‘ദ അസോസിയേറ്റഡ് പ്രസ്’ ആണ് കഴിഞ്ഞ ദിവസം ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഹെര്‍മാന്‍ അംഗമായ ജര്‍മ്മന്‍ കമ്മ്യുണിറ്റിയായ ‘ദ വര്‍ക്ക്’ലെ മുന്‍ അംഗമായ വനിതയാണ് ആരോപണം ഉന്നയിച്ചത്. പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയാണ് ഡോക്ടറിന്‍ ഓഫ് ദ ഫെയ്ത്ത് കോണ്‍ഗ്രിഗേഷന്‍. ഈ സംഘത്തിന്റെ അധ്യക്ഷനായിരുന്നു ഫാ.ഹെര്‍മാന്‍.

നവംബറില്‍ റോമില്‍ നടന്ന സംഘത്തിന്റെ യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഫാ.ഹെര്‍മാന്റെ പേരോ സംഘത്തെ കുറിച്ച് അവര്‍ പരാമര്‍ശം നടത്തിയിരുന്നില്ല. എന്നാല്‍ ഡോക്ടറിന്‍ ഓഫ് ദ ഫെയ്ത്ത് കോണ്‍ഗ്രിഗേഷന്‍ സംഘത്തലവന്‍ ആണെന്ന് വ്യക്തമാക്കിയിരുന്നു.

2009ലാണ് സംഭവം നടന്നത്. പുരോഹിതരില്‍ നിന്നേല്‍ക്കുന്ന പീഡനങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ പരസ്യമായി രംഗത്തുവരുന്നതുംസഭയിലും മീടു ക്യാംപയിനുകളും നടക്കുന്ന സാഹചര്യത്തിലും ഇവര്‍ നടത്തിയ ആരോപണത്തെ ഗൗരവത്തോടെയാണ് വത്തിക്കാന്‍ കാണുന്നത്. സഭയില്‍ പുരോഹിതരുടെ പീഡനത്തിന് ഇരയായ കുട്ടികളുടെ വ്രണിതരുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 21 മുതല്‍ വത്തിക്കാനില്‍ യോഗം ചേരാനിരിക്കുകയായുമാണ്.

pathram:
Leave a Comment