ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു

ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. സഖാവിനു ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലാണ് പാര്‍വതിയും ആസിഫും ഒന്നിച്ചത്. ഇരുവരും ഇപ്പോള്‍ അഭിനയിക്കുന്ന ഉയരെയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ മനു അശോകനാണ് ഉയരെയുടെ സംവിധായകന്‍.സിദ്ധാര്‍ഥ ശിവയുടെ ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിക്കും. ബെന്‍സി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.എഴുത്തുകാരനും നിര്‍മാതാവും അഭിനേതാവും കൂടിയായ സിദ്ധാര്‍ഥ് ശിവയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ‘നൂറ്റൊന്നു ചോദ്യങ്ങള്‍’ എന്ന ചിത്രം. ചിത്രത്തിലൂടെ ആ വര്‍ഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സിദ്ധാര്‍ഥിനെ തേടിയെത്തിയിരുന്നു.

pathram:
Related Post
Leave a Comment