മൂന്ന് വിക്കറ്റ് നഷ്ടമായ ന്യൂസിലാന്‍ഡ് പൊരുതുന്നു

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടമായി. പക്ഷേ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ന്യൂസിലാന്‍ഡ് പൊരുതുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അര്‍ധ സെഞ്ച്വറിയോടെ ടെയ്‌ലറും 38 റണ്‍സ് നേടിയ ടോം ലതവും ചേര്‍ന്ന് ന്യൂസിലാന്‍ഡ് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. 34 ഓവറില്‍ മൂന്ന് വിക്കറ്റിന് 156 റണ്‍സ് എടുത്തിട്ടുണ്ട്.

59 റണ്‍സ് എടുക്കുന്നതിനിടെയാണ് മൂന്ന് വിക്കറ്റ് നഷ്ടമായത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കോളിന്‍ മണ്‍റോ പുറത്തായി. ഒമ്പത് പന്തില്‍ ഏഴ് റണ്‍സടിച്ച മണ്‍റോയെ മുഹമ്മദ് ഷമി രോഹിത് ശര്‍മ്മയുടെ കൈയിലെത്തിക്കുകയായിരുന്നു. ഏഴാം ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ക്രീസ് വിട്ടു. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച്.
പതിനാറാം ഓവറില്‍ വില്ല്യംസണെ ചാഹല്‍ പുറത്താക്കി. പാണ്ഡ്യയാണ് ക്യാച്ച് എടുത്തത്.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. പേശീവലിവ് മൂലം വിട്ടുനില്‍ക്കുന്ന ധോനിക്ക് പകരം ദിനേശ് കാര്‍ത്തിക്ക് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകും. സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിലക്ക് നേരിട്ട ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തി. വിജയ് ശങ്കറിന് പകരമാണ് പാണ്ഡ്യ കളിക്കുക. കഴിഞ്ഞ ദിവസം പാണ്ഡ്യയുടെ വിലക്ക് ബി.സി.സി.ഐ പിന്‍വലിച്ചിരുന്നു.

രണ്ട് സ്പിന്നര്‍മാരുമായാണ് ന്യൂസീലന്‍ഡ് കളിക്കുന്നത്. മിച്ചല്‍ സാന്റ്‌നര്‍ തിരിച്ചെത്തിയപ്പോള്‍ കൊളിന്‍ ഡി ഗ്രാന്ദ്രോം ടീമിന് പുറത്തായി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേടാനുള്ള ഒരുക്കത്തിലാണ്. അതേസമയം പരമ്പര കൈവിടാതിരിക്കാന്‍ ന്യൂസിലന്‍ഡിന് വിജയിച്ചേ മതിയാകൂ.

pathram:
Leave a Comment