ഇനി എല്ലാം ഒന്ന്..!!! മെസഞ്ചറില്‍നിന്നും വാട്ട്‌സാപ്പിലേക്ക് സന്ദേശമയക്കാം..!!!

വാട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ഇനി ഒന്നാകും..!!! ഫെയ്‌സ്ബുക്കിന് കീഴില്‍ സ്വതന്ത്ര സേവനങ്ങളായി നില്‍ക്കുന്ന ഈ ആപ്ലിക്കേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ സന്ദേശങ്ങള്‍ ഈ ആപ്ലിക്കേനുകളില്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടും. മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇങ്ങനെ ഒരു ആശയത്തിന് പിന്നില്‍ എന്നാണ് വിവരം.

ഈ സേവനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ, വാട്‌സാപ്പ് അക്കൗണ്ട് മാത്രമുള്ള ഒരാളുമായി ഫെയ്‌സ്ബുക്ക് ഉപയോക്താവിന് ആശയവിനിമയം നടത്താനാവും. ഫെയ്‌സ്ബുക്കില്‍ നിന്നും വാട്‌സാപ്പിലേക്കും, ഇന്‍സ്റ്റാഗ്രാമിലേക്കും തിരിച്ചും സന്ദേശകൈമാറ്റം സാധ്യമാവും.

ഈ സേവനങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കം ഫെയ്‌സ്ബുക്ക് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷമോ അടുത്തവര്‍ഷമോ ഇങ്ങനെ ഒരു മാറ്റം പ്രതീക്ഷിക്കാം.

നിലവില്‍ പരസ്പരം മത്സരിക്കുന്ന സേവനങ്ങളായാണ് വാട്‌സാപ്പും, മെസഞ്ചറും, ഇന്‍സ്റ്റാഗ്രാമും നിലനില്‍ക്കുന്നത്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്നതോടെ ഫെയ്‌സ്ബുക്കിന് ജോലി കുറയും. പുതിയ ഫീച്ചറുകള്‍ ഇറക്കി പരസ്പരം മത്സരിക്കേണ്ട ആവശ്യം അതോടെ ഇല്ലാതാവും.

വ്യാവസായിക ആവശ്യങ്ങള്‍ക്കും പരസ്യ വിതരണത്തിനുമെല്ലാം ഈ നീക്കത്തിലൂടെ ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നു. സ്വകാര്യത സംബന്ധിച്ച കോലാഹലങ്ങള്‍ക്കിടയില്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഫെയ്‌സ്ബുക്ക് പുറത്തുവിടുന്നില്ല.

pathram:
Leave a Comment