രണ്ടാം ഏകദിനം; ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു

ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ ഏകദിനത്തിലെ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്.

അതേസമയം ആതിഥേയ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സാന്റെറിനും സൗത്തിക്കും പകരം സോധിയും കോളിന്‍ ഗ്രാന്ദോമും കിവീസ് ടീമില്‍ കളിക്കും.

ബാറ്റിങ്ങില്‍ അമ്പാട്ടി റായുഡു സ്ഥാനം നിലനിര്‍ത്തി. ആദ്യമത്സരത്തില്‍ 13 റണ്‍സുമായി പുറത്താവാതെനിന്ന റായുഡുവിന് രണ്ടാം ഏകദിനം നിര്‍ണായകമാണ്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുത്തിട്ടുണ്ടെങ്കിലും മൂന്നാം ഏകദിനത്തില്‍ മാത്രമേ കളിക്കുകയുള്ളൂ. ആദ്യ ഏകദിനത്തില്‍ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

pathram:
Related Post
Leave a Comment