ശബരിമല യുവതീപ്രവേശ പട്ടികയില്‍ ഒരു പുരുഷനും ഉള്‍പ്പെട്ട സംഭവം: ബോര്‍ഡിന് ഉത്തരവാദിത്തമില്ലെന്ന് മന്ത്രിയും പ്രസിഡന്റും

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയ 51 യുവതികളുടെ പട്ടിക നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം വകുപ്പല്ല പട്ടിക നല്‍കിയത്. പിഴവുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പട്ടികയില്‍ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്തമില്ലെന്ന് പ്രസിഡന്റ് എ. പത്മകുമാറും വ്യക്തമാക്കി. ബോര്‍ഡ് കണക്കെടുത്തിട്ടുമില്ല, നല്‍കിയിട്ടുമില്ല. പട്ടിക നല്‍കിയവരാണു കാര്യങ്ങള്‍ പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ശബരിമല യുവതീപ്രവേശ പട്ടികയില്‍ ഒരു പുരുഷനും ഉള്‍പ്പെട്ടെന്ന വാര്‍ത്തയും പുറത്തുവന്നു. തമിഴ്‌നാട് വില്ലുപുരം സ്വദേശി ദേവശിഖാമണി എന്നയാള്‍ ഡിസംബര്‍ 17ന് ദര്‍ശനം നടത്തിയിരുന്നു. 18 അംഗ സംഘത്തിനൊപ്പമാണ് ദേവശിഖാമണി മല കയറിയത്

pathram:
Leave a Comment