സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം: പാണ്ഡ്യക്കും രാഹുലിനും കാരണം കാണിക്കല്‍ നോട്ടീസ്

മുംബൈ: ടെലിവിഷന്‍ പരിപാടിക്കിടെ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ ഹ!ര്‍ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ബിസിസിഐ
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ ആയിരുന്നു പാണ്ഡ്യയുടെ വിവാദ പരാമര്‍ശങ്ങള്‍. താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
സംഭവം വിവാദമായതോടെ ഹ!!ര്‍ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പരിപാടിയുടെ
സ്വഭാവംകൊണ്ട് ചിലകാര്യങ്ങള്‍ പറഞ്ഞുപോയതാണെന്നും ആയിരുന്നു പാണ്ഡ്യയുടെ വിശദീകരണം. ഇരുതാരങ്ങളും 24 മണിക്കൂറിനകം വിശദീകരണം നല്‍കണം. ഇന്ത്യന്‍ ഏകദിന ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ ആണിപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ.

pathram:
Related Post
Leave a Comment