ഇംഗ്ലണ്ട് -ഇന്ത്യ എകദിനം കാര്യവട്ടം സ്‌റ്റേഡിയത്തില്‍

തിരുവനന്തപുരം: ഇംഗ്ലണ്ട് -ഇന്ത്യ എകദിനം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ . ഇംഗ്ലണ്ട് ലയണ്‍സുമായി ഇന്ത്യ എ ടീമിന്റെ ഏകദിനങ്ങളാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുക. അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തിലുമാണ് നടക്കുക. ഏകദിന മത്സരങ്ങള്‍ക്ക് ഈ മാസം 23ന് തുടക്കമാവും. അഞ്ച് ഏകദിനങ്ങളാണ് ഇരുവരും കളിക്കുക.
ഇന്ത്യ എയുടെ ഏകദിന ടീമിനെ ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ഏകദിനങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട യുവതാരം ഋഷഭ് പന്ത് ടീമിലുണ്ടാവുമെന്നാണ് സൂചന. ഈമാസം 23നാണ് ആദ്യ ഏകദിനം. 25, 27, 29, 31 ദിവസങ്ങളില്‍ ബാക്കിയുള്ള ഏകദിനങ്ങളും നടക്കും.
ഏകദിനത്തിലുള്ള ഇംഗ്ലണ്ട് ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒല്ലീ പോപ്പ്, സാം ബില്ലിങ്‌സ്, ബെന്‍ ഡുക്കറ്റ് തുടങ്ങിയ പ്രമുഖരെല്ലാം ഇംഗ്ലീഷ് ടീമിലുണ്ട്. ടീം ഇങ്ങനെ, ഡോം ബെസ്സ്, സാം ബില്ലിങ്‌സ്, ഡാനി ബ്രിഗ്‌സ്, മാത്യൂ കാര്‍ട്ടര്‍, സാക് ചാപ്പല്‍, ജോ ക്ലര്‍ക്ക്, അലക്‌സ് ഡേവിസ്, ബെന്‍ ഡുക്കറ്റ്, ല്യൂയിസ് ഗ്രിഗറി, സാം ഹെയ്ന്‍ , ടോം കോഹ്‌ലര്‍, സാക്വിബ് മഹ്മൂദ്, ജാമീ ഓവര്‍ടോണ്‍, ഒല്ലീ പോപ്, ജാമി പോര്‍ട്ടര്‍.

pathram:
Related Post
Leave a Comment