കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉച്ചയ്ക്ക് ശേഷം മാത്രം

കോഴിക്കോട്: ജനുവരി ഒന്നിന് കോഴിക്കോട് ജില്ലയിലെ ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് നാള അവധി പ്രഖ്യപിച്ചത് തിരുത്തി. ഉച്ചയ്ക്ക് ശേഷം മാത്രമായിരിക്കും അവധി. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ മുന്‍ നിര്‍ത്തിയാണ് കോഴിക്കോട്ടെ സ്‌കൂളുകള്‍ക്ക് മുഴുവന്‍ദിന അവധി നല്‍കിയത്. എന്നാല്‍ പിന്നീട് ഉച്ചകഴിഞ്ഞ് മാത്രമായിരിക്കും അവധിയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തിരുത്തി. പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അവധി മാറ്റിയതെന്നാണ് സൂചന.

കോഴിക്കോട്ടെ തിരക്ക് മുന്നില്‍ കണ്ടാണ് ഇത്തരത്തില്‍ അവധി നല്‍കാന്‍ തീരുമാനിച്ചതെന്ന് ഡിഡിഇ അറിയിച്ചു. അതേ സമയം ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് മാത്രമാണ് അവധി നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ചത്തെ അവധിക്കു പകരം ജനുവരി 19ന് പ്രവൃത്തി ദിവസമാണെന്ന മുന്‍ അറിയിപ്പില്‍ മാറ്റമുണ്ടാകില്ലെന്നും ഡിഡിഇ അറിയിപ്പില്‍ വ്യക്തമാക്കി.

pathram:
Related Post
Leave a Comment