കൂടുതല്‍ സ്ത്രീ വിരുദ്ധത ഹിന്ദുമതത്തില്‍; വനിതാ മതിലിനടിസ്ഥാനം ശബരിമല വിധിതന്നെയെന്ന് മുഖ്യമന്ത്രി; വിഎസിനും മറുപടി നല്‍കുന്ന പിണറായിയുടെ ലേഖനം നാളെത്തെ പത്രങ്ങളില്‍

കൊച്ചി: വനിതാ മതിലിനടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ വിധിക്കെതിരെന്ന് വരുത്താന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി. വനിതാ മതില്‍ സംബന്ധിച്ച ലേഖനത്തിലാണ് പരാമര്‍ശങ്ങള്‍. വനിതാ മതില്‍ വര്‍ഗസമരമല്ലെന്ന വാദം തെറ്റാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഎസിനും ലേഖനത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തേക്കുറിച്ച് അജ്ഞരായവരാണ് വിമര്‍ശനമുന്നയിക്കുന്നതെന്ന മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സ്ത്രീ ശാക്തീകരണം വര്‍ഗസമരത്തിന്റെ ഭാഗമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീവിരുദ്ധ പ്രചാരണം കൂടുതല്‍ നടന്നത് ഹിന്ദു മതത്തിലാണ്… ഇത് കൊണ്ടാണ് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചത്. സമുദായ സംഘടനകളുമായി ചേര്‍ന്ന് മുമ്പും സമരം നടത്തിയിട്ടുണ്ട്. എസ് എന്‍ ഡി പി യും പുലയര്‍ സഭയുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമരം നടത്തിയിട്ടുണ്ടെന്നും വനിതാ മതില്‍ വര്‍ഗ്ഗസമര കാഴ്ചപ്പാടിന് വിരുദ്ധമല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. വിധിക്ക് പിന്നാലെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ലേഖനത്തില്‍ പറയുന്നു. നാളത്തെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ആറുപേജുള്ള ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണങ്ങളുള്ളത്.

pathram:
Leave a Comment