ഒടിയനെതിരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ വളഞ്ഞിട്ട ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പരാതി. ചിത്രത്തിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം നടക്കുകയാണെന്നും എല്ലാം ആസൂത്രിതമാണെന്നും മഞ്ജു വാര്യരോടുളള ദേഷ്യം ചിത്രത്തോട് തീര്‍ക്കുകയാണെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മോനോന്റെ പ്രതികരണം. മനപ്പൂര്‍വ്വം ചിത്രത്തെ ഡിഗ്രേഡ് ചെയ്യുകയായിരുന്നു. അതിന് പല തെളിവുകളും പുറത്തുവരുകയും ചെയ്തു. ചിത്രം കാണാതെ ഫേയ്‌സ് ബുക്കില്‍ പോസ്റ്റുമായി എത്തിയവരെ നമ്മള്‍ കഴിഞ്ഞ ദിവസം കണ്ടും
എന്നാല്‍ ഒടിയന്റെ പോസ്റ്റര്‍ കീറി നശിപ്പിക്കുന്ന ഒരു യുവാവിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്റര്‍ വലിച്ചു കീറുന്ന യുവാവിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആരെങ്കിലും വരുന്നുണ്ടോയെന്ന് പേടിയോടെ ഇയാള്‍ നോക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.
ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ മുഖത്തുളള പേടിയുണ്ടല്ലോ അതാണ് മോഹന്‍ലാല്‍ എന്ന ശീര്‍ഷകത്തോടെ ഫാന്‍സ്‌പേജുകളിലും സമൂഹമാധ്യമങ്ങളിലും ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇയാള്‍ക്കെതിരെ വ്യാപകമായ ആക്രമണത്തിനും ആഹ്വാനമുണ്ട്. ഒടിയനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്നും മോഹന്‍ലാലിന്റെ പടം മുന്‍പും പരാജയപ്പെട്ടിട്ടുണ്ടെന്നും സംവിധായകനെതിരെ ഇത്തരത്തില്‍ ആക്രമണം നടക്കുന്നത് ആദ്യമാണെന്നും ശ്രീകുമാര്‍ മേനോന്റെ അനുഭാവികളും പറയുന്നു.

pathram:
Leave a Comment