ടിക്കറ്റ് നല്‍കി പൈസ വാങ്ങാന്‍ കണ്ടക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം ആവശ്യമില്ലെന്ന് കോടതി

കൊച്ചി: ടിക്കറ്റ് നല്‍കി പൈസ വാങ്ങാന്‍ കണ്ടക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം ആവശ്യമില്ലെന്ന് ഹൈക്കോടി.പുതിയ കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ സമയം വേണമെന്ന് കെഎസ്ആര്‍ടി ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടി പരാമര്‍ശം . താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടല്‍ നടപടികളില്‍ ഹൈക്കോടതി അവിശ്വാസം രേഖപ്പെടുത്തി. ഇനി 4051 പേരാണ് പിഎസ്സി ലിസ്റ്റില്‍ ഉള്ളതെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. നിലവില്‍ വേറെ ഒഴിവുകളൊന്നും ഇല്ലെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.അതേസമയം, രണ്ട് ദിവസത്തിനകം നിയമനം നടത്തണമെന്ന് ഹൈക്കോടതി അറിയിച്ചു. 240 പേര്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കിയെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.

pathram:
Leave a Comment