അച്ഛന്റെ ഡയലോഗ് കടമെടുത്ത് പ്രണവ്… ഇത് എന്റെ പുതിയ റെയ്ബാന്‍ ഗ്ലാസ്. എന്തേ ഇഷ്ടായില്ലേ?

കൊച്ചി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസര്‍ പുറത്തുവിട്ടു. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ടീസര്‍ പുറത്തിറക്കിയത്. മാസ് ലുക്കിലാണ് പ്രണവ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ‘എന്റെ ബേബി ബ്രൊ പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ സന്തോഷത്തോടും സ്‌നേഹത്തോടും കൂടി ഞാന്‍ റിലീസ് ചെയ്യുന്നു. ഈ ചിത്രവും അവന്റെ പുതിയൊരു പൊന്‍തൂവലായി മാറട്ടെ’ എന്നാണ് ടീസര്‍ പങ്കുവച്ച് ദുല്‍ഖര്‍ പറയുന്നത്.
ആക്ഷന്‍ മേമ്പോടിയോടെ എത്തുന്ന പ്രണയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം വന്‍മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. പീറ്റര്‍ ഹെയ്ന്‍ ആക്?ഷന്‍ കൈകാര്യം ചെയ്യുന്നത്.
മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.

pathram:
Leave a Comment