ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഭരണത്തിലേക്ക്

ഡല്‍ഹി: ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഛത്തീസ്ഗഢില്‍ വ്യക്തമായ മുന്നേറ്റത്തോട കോണ്‍ഗ്രസ് ഭരണത്തിലേക്ക്.ആകെയുള്ള 96 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവില്‍ 54 ഇടങ്ങളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 30 ഇടങ്ങളില്‍ മാത്രമാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്. നാലാം തവണയും ഭരണതുടര്‍ച്ച പ്രതീക്ഷിച്ച ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നിലവിലെ ഫല സൂചനകള്‍ നല്‍കുന്നത്.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും ഛത്തീസ്ഗഢിലെ പ്രഥമ മുഖ്യമായിരുന്ന അജിത് ജോഗി ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഇത്തവണ മത്സരത്തിനിറങ്ങിയെങ്കിലും കാര്യമായി മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ രണ്ടിടങ്ങളില്‍ മാത്രമാണ് ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. നാല് സീറ്റുകളില്‍ മറ്റുള്ളവരും മുന്നിട്ട് നില്‍ക്കുന്നു.
അജിത് ജോഗി ബി.എസ്.പി യുമായി ചേര്‍ന്ന് പുതിയ പുതിയ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടല്‍. എന്നാല്‍ അജിത് ജോഗിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. നിലവിലെ ബി.ജെ.പി മുഖ്യമന്ത്രി രമണ്‍സിംഗിനെ പോലും പിന്നിലാക്കിയുള്ള കോണ്‍ഗ്രസ് മുന്നേറ്റം വലിയ ആശങ്കയാണ് ബി.ജെ.പിയില്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത്.

pathram:
Leave a Comment