കര്‍ഷക മാര്‍ച്ച്: ‘അയോധ്യയല്ല, വായ്പ എഴുതിത്തള്ളുകയാണ് ആവശ്യം’ സമരത്തിന് എത്തിയത് തലയോട്ടിയുമായി, നഗ്‌നരായി മാര്‍ച്ചു ചെയ്യുമെന്നും കര്‍ഷകരുടെ ഭീഷണി

ന്യൂഡല്‍ഹി: ‘അയോധ്യയല്ല, വായ്പ എഴുതിത്തള്ളുകയാണ് ആവശ്യം’ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള കര്‍ഷക മാര്‍ച്ച് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള മാര്‍ച്ചിനാണു കര്‍ഷക സംഘനകള്‍ പദ്ധതിയിടുന്നത്. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം കര്‍ഷക സംഘടനകളാണ് ദില്ലി ചലോ എന്നുപേരിട്ടിരിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ചുവന്ന തൊപ്പിയണിഞ്ഞ് കൊടികളുമേന്തിയാണ് കര്‍ഷകര്‍ മാര്‍ച്ചിനെത്തുന്നത്. താങ്ങുവില നടപ്പിലാക്കുക, ന്യായമായ കൂലിയും ലാഭവും ഉറപ്പാക്കുക, വായ്പ എഴുതിത്തള്ളുക, സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ കാര്യങ്ങളുന്നയിച്ചാണു സമരം
വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടികളുമേന്തിയാണ് തമിഴ്‌നാട്ടില്‍നിന്നുള്ളവര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. പാര്‍ലമെന്റിലേക്ക് പോകാന്‍ അനുവദിച്ചില്ലെങ്കില്‍ നഗ്‌നരായി മാര്‍ച്ചു ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

pathram:
Leave a Comment