അമല പോളും തമിഴ് സൂപ്പര്‍ സ്റ്റാറും വിവാഹിതയാകുന്നു… ഞെട്ടലില്‍ ആരാധകര്‍

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് അമല പോള്‍. മലയാളിയാണെങ്കിലും കൂടുതല്‍ തമിഴി ചിത്രങ്ങളിലാണ് അമല അഭിനയിച്ചത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയിമായുളഅള അമലയുടെ വിവാഹവും വിവാഹമോചനവുമെല്ലാം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിവഹമോചന ശേഷവും അമല സിനിമയില്‍ സജീവമായതോടെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. ഇപ്പോഴിതാ പുറത്തു വരുന്ന അമലയുടെ വിവാഹ വാര്‍ത്തയില്‍ വീണ്ടും ഞെട്ടലിലാണ് ആരാധകര്‍.
അമലയുടെ ഏറ്റവും പുതിയ റിലീസ് ചിത്രം രാക്ഷസനില്‍ വിഷ്ണു വിശാല്‍ ആയിരുന്നു അമലയുടെ ജോഡി. ചിത്രം തിയേറ്ററുകളില്‍ വന്‍വിജയമാണ് നേടിയത്. രണ്ടുപോരും തകര്‍ത്ത് അഭിനയിക്കുകയും ചെയ്തു. എന്നാല്‍ റിലീസിന് തൊട്ടുപിന്നാലെ താന്‍ വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്ത വിഷ്ണു വിശാല്‍ പുറത്തുവിട്ടു. ഇപ്പോള്‍ വരുന്ന വാര്‍ത്ത അമല പോളും വിഷ്ണുവും വിവാഹിതരാകുന്നുവെന്നാണ്. സമൂഹമാധ്യങ്ങളിലും ചില തമിഴ് മാധ്യമങ്ങളിലും ആണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ അഭ്യൂഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിഷ്ണു. ഇത്തരം റിപ്പോര്‍ട്ടുകളെ കഠിനമായ ഭാഷയില്‍ തന്നെ അദ്ദേഹം ട്വിറ്ററിലൂടെ വിമര്‍ശിച്ചു.
‘എന്ത് അംസബന്ധ വാര്‍ത്തയാണിത്. കുറച്ച് ഉത്തരവാദിത്വത്തോടെ പെരുമാറൂ. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും കുടുംബവും ജീവിതവുമുണ്ട്. മറ്റെന്തിനെങ്കിലും വേണ്ടി ഇങ്ങിനെയൊന്നും എഴുതരുത്’ വിഷ്ണു ട്വിറ്ററില്‍ കുറിച്ചു.
രാക്ഷസന്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് വിഷ്ണു തന്റെ വിവാഹമോചന വാര്‍ത്ത പുറത്തു വിട്ടത്. താനും ഭാര്യയും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞ് കഴിയുകയാണെന്നും ഇപ്പോള്‍ തങ്ങള്‍ നിയമപരമായി വിവാഹമോചനം നേടിയിരിക്കുകയാണെന്നുമാണ് വിഷ്ണു ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി നിലകൊള്ളുമെന്നും വിഷ്ണു പറഞ്ഞിരുന്നു

pathram:
Leave a Comment