അജിത് നായകനാകുന്ന ‘വിശ്വാസ’ത്തിന്റെ സെറ്റില്‍ നര്‍ത്തകന്‍ മരണപ്പെട്ടു

പൂണെ: അജിത് നായകനാകുന്ന ‘വിശ്വാസ’ത്തിന്റെ ഷൂട്ടിങ് പുണെയില്‍ പുരോഗമിക്കവേ നര്‍ത്തകന്‍ മരണപ്പെട്ടു. പിന്നണി നര്‍ത്തകനായ ഓവിയം ശരവണനാണ് മരിച്ചത്. ചിത്രീകരണം നടക്കവേ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിവരമറിഞ്ഞ നായകന്‍ അജിത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും തുടര്‍ നടപടികളായ ഓട്ടോപ്സി, മൃതദേഹം ചെന്നൈയില്‍ എത്തിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. കൂടാതെ ശരവണന്റെ കുടുംബത്തിന് എട്ടു ലക്ഷം രൂപ അജിത് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment