ഡല്‍ഹി: കൂട്ടിയിടിക്ക് വെറും 45 സെക്കന്‍…ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ത്യ ബംഗ്ലദേശ് വ്യോമാതിര്‍ത്തിയില്‍ രണ്ട് ഇന്‍ഡിഗോ വിമാനങ്ങളാണ് വന്‍ ദുരന്തത്തില്‍ നിന്ന് ഓഴിവായത്. കൂട്ടിയിടിക്ക് വെറും 45 സെക്കന്‍!ഡുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കൊല്‍ക്കത്തയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഒരു വിമാനത്തോടു വലത്തേക്കു തിരിഞ്ഞ് താഴ്ന്നു പറക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിവരം വ്യാഴാഴ്ച എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആണു പുറത്തുവിട്ടത്. ഗുവാഹത്തിയില്‍നിന്നു ചെന്നൈയ്ക്കും കൊല്‍ക്കത്തയ്ക്കും പോകുന്ന വിമാനങ്ങളാണ് അപകടകരമാംവിധം നേര്‍ക്കുനേരെത്തിയത്. ബുധനാഴ്ച വൈകിട്ട് 5.10 ഓടെയാണു സംഭവം. ബംഗ്ലദേശ് വ്യോമമേഖലയില്‍ ആയിരുന്ന കൊല്‍ക്കത്ത വിമാനം 36,000 അടി ഉയരത്തിലും ചെന്നൈ വിമാനം ഇന്ത്യന്‍ വ്യോമമേഖലയില്‍ 35,000 അടി ഉയരത്തിലുമായിരുന്നു. ബംഗ്ലദേശ് എടിസി കൊല്‍ക്കത്ത വിമാനത്തോട് 35,000 അടിയിലേക്ക് താഴാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇരുവിമാനങ്ങളും നേര്‍ക്കുനേരെത്തിയത്.
കൊല്‍ക്കത്ത എടിസിയിലെ ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ സംഭവം പെട്ടയുടന്‍ വലത്തോട്ട് തിരിഞ്ഞ് താഴ്ന്നു പറക്കാന്‍ ചെന്നൈ വിമാനത്തിനു നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെയാണ് അപകടസ്ഥിതി ഒഴിവായത്. അതേസമയം, സംഭവത്തെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്‍ഡിഗോ വക്താവ് പ്രതികരിച്ചു.
‘മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെയെന്ന് ജിത്തു ജോസഫ്
Leave a Comment