രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കേരളത്തിലെ ഈ ജില്ലയില്‍

കോട്ടയം: പ്രളയം നാശം വിതച്ച കേരളത്തില്‍ വീണ്ടും മഴ. കാലവര്‍ഷം ഒഴിഞ്ഞതിനു ശേഷവും ഒക്ടോബറില്‍ സംസ്ഥാനത്ത് ആകെ പെയ്തത് 30.4 സെ.മീ. മഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഒക്ടോബറില്‍ രാജ്യത്തെ അധിക മഴ ലഭിച്ചത് കേരളത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലും മാത്രം.
കേരളത്തില്‍ 4 ശതമാനം മഴ ലഭിക്കേണ്ടതിലും അധികം പെയ്തു. ആന്‍ഡമാനില്‍ ഇത് ഒരു ശതമാനം മാത്രമാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അന്‍പതു ശതമാനത്തില്‍ താഴെ മാത്രമാണു മഴ ലഭിച്ചത്. കേരളത്തിലാണു കഴിഞ്ഞ മാസം ഏറ്റവും അധികം മഴ രേഖപ്പെടുത്തിയതും.
ഒക്ടോബറില്‍ രാജ്യത്ത് ഏറ്റവും അധികം മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 36 സെ.മീ. പെയ്യേണ്ടിടത്ത് 62 സെ.മീ. മഴ ലഭിച്ചു. രണ്ടാം സ്ഥാനം എറണാകുളത്തിനും (40 സെ.മീ.) മൂന്നാം സ്ഥാനം കോട്ടയത്തിനുമാണ് (38 സെ.മീ.).
ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലവര്‍ഷ സമയത്ത് സംസ്ഥാനത്ത് 252 സെ.മീ. മഴ ലഭിച്ചിരുന്നു. അന്ന് ഇടുക്കി ജില്ലയ്ക്ക് (382 സെ.മീ.) ദേശീയ തലത്തില്‍ രണ്ടാം സ്ഥാനമായിരുന്നു. കര്‍ണാടകത്തിലെ ഉഡുപ്പിയായിരുന്നു ഒന്നാം സ്ഥാനത്ത്. ഒക്ടോബറില്‍ പക്ഷേ ഇടുക്കിയില്‍ 33 സെ.മീ. മഴയാണു ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാളും അഞ്ചു ശതമാനം മഴ കുറവായിരുന്നു

pathram:
Leave a Comment