ഹരിത കലോത്സവം

ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൂള്‍ കലോത്സവം ‘ജ്വാല’ മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കോമഡിതാരം സുബിന്‍ മുവാറ്റുപുഴ മുഖ്യ അതിഥിയായിരുന്നു. ഹിമാചല്‍ പ്രദേശില്‍ വച്ച് നടക്കുന്ന സാഹ വാസിക ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട എന്‍.എസ്.എസ് വോളന്റിയര്‍ എല്‍സണ്‍ കെ റോയിയെ അഭിനനിയ്ക്കുകയും ചെയ്തു. ഇത്തവണത്തെ കലോത്സവം പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകാള്‍ പാലിച്ച് കൊണ്ട് പ്ലാസ്റ്റിക് ഉപയോഗം കുറച്ച് കൊണ്ടായിരുന്നു. ബാനറുകളും ഫ്‌ലക്‌സും ഒഴിവാക്കി തെങ്ങോലയിലും, പനയോലയിലും ആയിരുന്നു. ഓല മെടയുന്നതിനായി വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തു ചേര്‍ന്നത് മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. സ്‌റ്റേജിലും വിദ്യാര്‍ത്ഥികളും അധ്യാപകരും ജഡ്ജസും പേപ്പര്‍ കൊണ്ടു നിര്‍മ്മിച്ച പേനയും പെന്‍സിലും, ബാഡ്ജും ആയിരുന്നു ഉപയോഗിച്ചത്
സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.ടി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രഥമ അധ്യാപകന്‍ കെ. സജികുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റോണി മാത്യു, ഷീബ എം.ഐ, പ്രീന എന്‍ ജോസഫ്, ശോഭന എം.എം, റജി പി വര്‍ഗീസ്, അനൂപ് തങ്കപ്പന്‍, ബിബിന്‍ വി.എസ്, അബിത രാമചന്ദ്രന്‍,സമീര്‍ സിദ്ദീഖി.പി, ജയന്‍ കെ.എം, പൗലോസ് റ്റി, ചലിത ചാക്കപ്പന്‍, റാണിറ്റ ഫെബിന്‍, വിനോദ് ഇ.ആര്‍, രതീഷ് വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു

pathram:
Related Post
Leave a Comment