കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സുകുമാരന്‍ നായര്‍; വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കില്ല; നിലപാട് തിരുത്തേണ്ടത് സര്‍ക്കാര്‍

കോട്ടയം: കോട്ടയം: വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കം ഭൂരിപക്ഷം അംഗീകരിക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഇക്കാര്യം കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് തിരുത്തേണ്ടത്.
കോടിയേരി ബാലകൃഷ്‌ന്റെ ഉപദേശം അപ്രസക്തമാണ്. എന്‍എസ്എസിന്റേത് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചരിത്രമാണ്. വിശ്വാസ സംരക്ഷണവുമായി ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
നേരത്തെ ശബരിമലയിലെ സ്ത്രീപ്രവേശ വിഷയത്തില്‍ എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. മന്നത്തു പത്മനാഭന്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് എതിരാണ് ഇപ്പോഴത്തെ നിലപാട്. നവോത്ഥാനമൂല്യങ്ങള്‍ എന്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എന്‍എസ്എസിന്റെ പഴകാല പാരമ്പര്യങ്ങള്‍ക്ക് നിരക്കാത്തതാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന നിലപാടെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. സുകുമാരന്‍ നായര്‍ സ്വീകരിക്കുന്ന നിലപാട് അദ്ദേഹം തന്നെ പരിശോധിക്കണം. വിശ്വാസത്തിന്റെ ഭാഗമായുള്ള വികാരത്തിനല്ല എന്‍എസ്എസ് അടിമപ്പെടേണ്ടത്. ആര്‍എസ്എസുമായി എന്‍എസ്എസ് ബന്ധം സ്ഥാപിക്കുമെന്ന് കരുതുന്നലില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

pathram:
Leave a Comment