എന്‍.ഡി.എയുടെ ശബരിമല സംരക്ഷണയാത്ര ഇന്ന് തുടങ്ങും

പന്തളം: എന്‍.ഡി.എയുടെ ശബരിമല സംരക്ഷണയാത്ര ഇന്ന് പന്തളത്തുനിന്ന് ആരംഭിക്കും. 15ന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിക്കും. രാവിലെ 10ന് പന്തളം മണികണ്ഠനാല്‍ത്തറയില്‍നിന്ന് ആരംഭിക്കുന്ന യാത്ര ആദ്യദിവസം അടൂരില്‍ സമാപിക്കും. 11ന് നൂറനാട് പടനിലത്തുനിന്ന് പുറപ്പെടും. കായംകുളത്ത് സമാപിക്കും. 12ന് ചവറയില്‍നിന്ന് തുടങ്ങി കൊല്ലത്ത് സമാപിക്കും. 13ന് കൊല്ലത്തുനിന്ന് കൊട്ടിയത്തേക്കാണ് യാത്ര. 14ന് ആറ്റിങ്ങലില്‍നിന്ന് തുടങ്ങി കഴക്കൂട്ടത്ത് സമാപിക്കും. 15ന് കഴക്കൂട്ടത്തുനിന്ന് സെക്രട്ടേറിയറ്റ് നടയിലെത്തി സമാപിക്കും.
എന്‍.ഡി.എ. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പന്തളം കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍, തിരുവാഭരണ പേടകവാഹകസംഘം ഗുരുസ്വാമിമാര്‍, തലപ്പാറ മൂപ്പന്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ യാത്ര നയിക്കും.
പന്തളത്തുനടന്ന ആലോചനായോഗത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍, കെ.സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി എം.ഗണേശ്, സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടി, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി പി.സുധീര്‍, ബി.ജെ.പി.യുടെയും യുവമോര്‍ച്ചയുടെയും പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

pathram:
Related Post
Leave a Comment