രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്; ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 73.24ലെത്തി

ഡല്‍ഹി: രൂപയുടെ മൂല്യം പിടച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ല. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 73.24ലെത്തി. അതായത് ഒരു ഡോളര്‍ ലഭിക്കന്‍ 73.24 രൂപ നല്‍കണം. ആഗോള വിപണിയില്‍ ക്രൂഡ് വില ഉയരുന്നതാണ് രൂപയ്ക്ക് ഭീഷണി. വരാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പാ നയത്തില്‍ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന ഊഹവും രൂപയ്ക്ക് തിരിച്ചടിയായി.

pathram:
Related Post
Leave a Comment