ശബരിമലയില്‍ സ്ത്രീ പ്രവേശനം; സമരത്തിനൊരുങ്ങി ബിജെപി

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ സമരത്തിനൊരുങ്ങി ബിജെപി. മറ്റന്നാള്‍ മുതല്‍ സമരം തുടങ്ങുമെന്നും കേസിലെ നിഗൂഢത അന്വേഷിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും സമരത്തിനു നേതൃത്വം നല്‍കും. വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനും പാര്‍ട്ടി ആലോചിക്കും.
സ്ത്രീപ്രവേശനത്തെ നേരത്തേ മുതല്‍ ആര്‍എസ്എസ് ദേശീയതലത്തില്‍ പിന്തുണച്ചുവരുന്നതിനാല്‍ കേരളത്തിലെ ബിജെപി കടുത്ത നിലപാട് എടുത്തിരുന്നില്ല. ഇതു പാര്‍ട്ടി അണികളില്‍ വ്യാപക അതൃപ്തിക്ക് ഇടയായെന്ന നിഗമനത്തിലാണു സമരത്തിനൊരുങ്ങാന്‍ ബിജെപി തീരുമാനിച്ചത്. മഹിളാമോര്‍ച്ചയും വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും വിധിക്കെതിരാണ്. ശബരിമല വിഷയത്തില്‍ ചില ഹിന്ദു സംഘടനകളുടെ മൗനം ഹൈന്ദവ വിശ്വാസികളോടുള്ള അനീതിയാണെന്നു മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ പ്രതികരിച്ചു.

pathram:
Related Post
Leave a Comment