സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡ് പുനഃപരിശോധാ ഹര്‍ജി നല്‍കില്ല

ശബരിമലയില്‍ സത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സൂചന. ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസ് വ്യക്തമാക്കിയിരിക്കുന്നു. പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് എം.പത്മകുമാര്‍ പറഞ്ഞിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള തുടര്‍ന്നടപടികളില്‍ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നായിരുന്നു എം.പത്മകുമാര്‍ പറഞ്ഞത്.

ആചാരം അറിയാവുന്ന സ്ത്രീകളാരും ശബരിമലയിലേക്ക് ഉടന്‍ എത്തില്ലെന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ദേവസ്വം പ്രസിഡണ്ട് എ. പത്മകുമാര്‍ പറഞ്ഞത്. വിധിയെ എതിര്‍ക്കുന്ന തന്ത്രി കുടുംബവും പന്തളം രാജകൊട്ടാരവുമായി ബോര്‍ഡ് അടുത്ത ദിവസം ചര്‍ച്ച ചെയ്യും. അതേസമയം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി നിലയ്ക്കലില്‍ 100 ഹെക്ടര്‍ കൂടി വേണമെന്ന ആവശ്യത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമലയില്‍ 100 ഏക്കറിന് ശ്രമിക്കാമെന്ന ഉറപ്പ് കിട്ടി. കൂടുതല്‍ സൗകര്യങ്ങള്‍ ഇപ്പോള്‍ ഒരുക്കാനാകില്ല, നിലവിലുള്ള സൗകര്യങ്ങള്‍ എല്ലാവരും ഉപയോഗിക്കണമെന്നും എ.പത്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിധി നടപ്പിലാക്കുന്നത് എത്രയും പെട്ടെന്ന് വേണമെന്നും സാവകാശം അനുവദിക്കാനാവില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

pathram:
Leave a Comment