‘എടി പെണ്ണേ ഫ്രീക്ക് പെണ്ണേ… ആഹാ വയലാര്‍ എഴുതുമോ ഇതുപോലെ…’ ഒമര്‍ ലുലുവിന്റെ ‘എടി പെണ്ണേ’ ഗാനത്തിന് സോഷ്യല്‍ മീഡയയില്‍ ട്രോള്‍ മഴ

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലവ്വിലെ’ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് ഡിസ്ലൈക്കുകളുടേയും ടോളുകളുടേയും പെരുമഴ. പന്ത്രണ്ട് ലക്ഷത്തോളം പേര്‍ ഇതിനോടകം കണ്ട പാട്ടിന് രണ്ടു ലക്ഷത്തോളം പേരും ഡിസ്ലൈക് ആണ് നല്‍കിയിരിക്കുന്നത്. പാട്ടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് ഇറങ്ങിയിട്ടുള്ളത്.

80 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി മുന്നേറുന്ന മാണിക്യ മലരായ പൂവിക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണേ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. എന്നാല്‍ ഗാനത്തിന് ഒട്ടും പോസിറ്റിവ് ആയ പ്രതികരണം അല്ല ഇപ്പോള്‍ ലഭിക്കുന്നത്. റബേക്കയുടെ ബ്ലാക്ക് ഫ്രൈഡേ എന്ന ഗാനത്തിന്റെ കോപ്പിയടിയാണെന്ന് ആളുകള്‍ പറയുന്നു.

സത്യ ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. സത്യജിത്, നീതു നടുവത്തേറ്റ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹാപ്പി വെഡ്ഡിംഗ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാര്‍ ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുളിയാണ് അഡാര്‍ ലവിന്റെ നിര്‍മ്മാണം. നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. പ്രിയയുടെ കണ്ണിറുക്കലിലൂടെ സൂപ്പര്‍ഹിറ്റായി മാറിയ മാണിക്യ മലരായ എന്ന ഗാനം ഒരേ സമയം വന്‍ ഹിറ്റും, വിവാദവും ആയിരുന്നു.

‘ഇതും നമ്മള്‍ അതിജീവിക്കും’ എന്ന് പാട്ടിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പരിഹാസ രൂപേണ ആവര്‍ത്തിക്കുന്നു.

pathram desk 1:
Related Post
Leave a Comment