പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം നാളെ കേരളത്തില്‍, 24 വരെ ദുരന്തബാധിത മേഖലകളില്‍ പര്യടനം നടത്തും

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമായി കേന്ദ്രസംഘം വെള്ളിയാഴ്ച സംസ്ഥാനത്തെത്തും. ഈ മാസം 24 വരെ സംഘം സംസ്ഥാനത്തെ ദുരന്തബാധിത മേഖലകളില്‍ പര്യടനം നടത്തും. നാല് ടീമുകളായി തിരിഞ്ഞാണ് വിവിധ പ്രദേശങ്ങളില്‍ കേന്ദ്രസംഘം പര്യടനം നടത്തുക.

പന്ത്രണ്ട് ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി ബി.ആര്‍ ശര്‍മ്മയാണ് 11 പേരടങ്ങുന്ന കേന്ദ്രസംഘത്തെ നയിക്കുന്നത്. 24ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ ശേഷമാകും സംഘം മടങ്ങുക.

pathram desk 2:
Related Post
Leave a Comment