അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി, മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

തിരുവനന്തപുരം: അമേരിക്കയില്‍ ചികിത്സ തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്തംബര്‍ 24ന് സംസ്ഥാനത്ത് മടങ്ങിയെത്തും. വ്യവസായ മന്ത്രി ഇപി ജയരാജനാണ് ഇക്കാര്യമറിയിച്ചത്. മുഖ്യമന്ത്രിയുടെ ചികിത്സ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് മാസം പകുതിയോടെ ചികിത്സയ്ക്ക് പോകാനായിരുന്നു മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രളയമുണ്ടായ സാഹചര്യത്തില്‍ അദ്ദേഹം ചികിത്സ മാറ്റിവെക്കുകയായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിന് പിന്നാലെ സെപ്തംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment