ഇനി ബിഗ് ബിയ്ക്കും കോഹ്‌ലിയ്ക്കുമൊപ്പം സണ്ണി ലിയോണും!!!

ന്യൂഡല്‍ഹി: ഇനി സണ്ണി ലിയോണിന്റെ മെഴുക് പ്രതിമ കാണണമെങ്കില്‍ ഡല്‍ഹി മാഡം ടുസാഡ്‌സില്‍ പോയാല്‍ മതി. ലോകമുഴുവന്‍ ആരാധകരുള്ള സണ്ണി ലിയോണിന്റെ മെഴുക് പ്രതിമ ഡല്‍ഹി മാഡം തുസ്സാഡ്‌സ് മ്യൂസിയത്തില്‍ പ്രകാശനം ചെയ്തു.

അമിതാഭ് ബച്ചനും, വിരാട് കോലിക്കും, ഷാറൂഖ് ഖാനും, അനില്‍ കപൂറിനും മറ്റ് താരങ്ങള്‍ക്കും ശേഷം മാഡം ടുസാഡ്‌സ് മെഴുക് മ്യൂസിയത്തില്‍ സ്വന്തം പ്രതിമ ലഭിക്കുന്ന താരമായി സണ്ണി ലിയോണ്‍.

സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചടങ്ങിന്റെ സന്തോഷം പങ്കുവെച്ചു. ശില്‍പ്പത്തിനൊപ്പം പോസ് ചെയ്യുന്ന വീഡിയോയും ഇദ്ദേഹം ഷെയര്‍ ചെയ്തു. തന്റെ പ്രതിമ ഒരുക്കുന്നതില്‍ മാഡം ടുസാഡ്‌സിനുള്ള നന്ദി താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

pathram desk 1:
Leave a Comment