ആഷിഖ് അബുന്റെ ‘വൈറസി’ല്‍ ഫഹദും എത്തുന്നു, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കൊച്ചി:നിപ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തിലെത്തും. സിനിമയുടെ റിലീസ് തീയതിയും തീരുമാനിച്ചു. വിഷു റിലീസായി ഏപ്രില്‍ 11നായിരിക്കും വൈറസ് പ്രേക്ഷകരിലേക്ക് എത്തുക. വന്‍ താരനിരണ അണിനിരക്കുന്ന വൈറസില്‍ റിമ കല്ലിങ്കല്‍, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍.

വന്‍ താരനിരയ്‌ക്കൊപ്പം ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് അബുന്റെ തന്നെ നിര്‍മ്മാണ കമ്പിനിയാണ്.രാജീവ് രവിയാണ് ക്യമാറ കൈകാര്യം ചെയ്യുന്നത്.

pathram desk 2:
Leave a Comment