ഉണ്ണി ആറിന്റെ ‘വാങ്ക്’ സിനിമയാകുന്നു, സംവിധാനം വി.കെ. പ്രകാശിന്റെ മകള്‍ കാവ്യ

കൊച്ചി:കഥാകൃത്ത് ഉണ്ണി ആറിന്റെ പ്രശസ്തമായ വാങ്ക് എന്ന കഥ ചലച്ചിത്രമാക്കാന്‍ സംവിധായകനായ വി.കെ. പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ്. തിരക്കഥയും സംഭാഷണവും നവാഗതയായ ഷബ്‌ന മുഹമ്മദ് നിര്‍വ്വഹിക്കും.

ട്രെന്‍ഡ്‌സിന്റെ ബാനറില്‍ മൃദുല്‍ എസ് നായരാണ് ചിത്രം നിര്‍മിക്കുന്നത് . 2019 ജനുവരിയില്‍ ഷൂട്ടിങ്ങ് തുടങ്ങും. ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണമെന്നുള്ള ആഗ്രഹവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഈയൊരു കഥാതന്തു വികസിപ്പിച്ചാണ് സിനിമയൊരുക്കുന്നത്.

pathram desk 2:
Related Post
Leave a Comment