വത്തിക്കാന്‍ അന്വേഷണ സമിതിയെ രൂപീകരിച്ചെന്നത് തെറ്റായ വാര്‍ത്ത,ബിഷപ്പിനെതിരായ സമരങ്ങളുടെ വീര്യം കുറയ്ക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

കോട്ടയം: ജലന്തര്‍ ബിഷപ്പിനെതിരേയുള്ള പരാതി അന്വേഷിക്കാന്‍ വത്തിക്കാന്‍ അന്വേഷണ സമിതിയെ രൂപീകരിച്ചെന്നത് തെറ്റായ വാര്‍ത്തയാണെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍. അത്തരത്തില്‍ വത്തിക്കാനില്‍ നിന്നും അന്വേഷണ സമിതിയെ രൂപീകരിച്ചിരുന്നുവെങ്കില്‍ കേസുമായി ബന്ധപ്പെട്ടവരെ വത്തിക്കാന്‍ അറിയിക്കുമായിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് അങ്ങനെയൊരു അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു. അതിനാലാണ് ഇത് വ്യാജ വാര്‍ത്തയാണെന്ന് പറയുന്നത്. കേരളത്തിലും പുറത്തും ബിഷപ്പിനെതിരേ നടക്കുന്ന സമരങ്ങളുടെ വീര്യം കുറയ്ക്കുക എന്നതായിരിക്കും ഇതു കൊണ്ട് കുറ്റാരോപിതനായ വ്യക്തിയും സംഘവും കരുതുന്നതെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു. കന്യാസ്ത്രീയുടെ ചിത്രം സഹിതം കഴിഞ്ഞ ദിവസം മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനോട് പ്രതികരിക്കുയായിരുന്നു സഹോദരന്‍.

കഴിഞ്ഞ ദിവസം ഇരയുടെ ചിത്രം സഹിതമാണ് മിഷനറീസ് ഒഫ് ജീസസ് സന്യാസിനി സഭ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തീര്‍ത്തും തെറ്റായ പ്രവര്‍ത്തിയാണിത്. ഇരയുടെ വ്യക്തിത്വത്തെ മാനിക്കണമെന്ന് അറിവില്ലെന്നത് നാണക്കേടാണ്. സഹോദരിയെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സഹോദരന്‍ എന്‍.ഐയോട് പറഞ്ഞു.

pathram desk 2:
Leave a Comment