കോട്ടയം: കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച മോശം പദം പിന്‍വലിക്കുന്നതായി പിസി ജോര്‍ജ്ജ് എംഎല്‍എ. ഒരുസ്ത്രീക്ക് എതിരെയും ഉപയോഗിക്കരുതാത്ത വാക്കാണ് ഉപയോഗിച്ചത്.വൈകാരികമായി പറഞ്ഞുപോയതാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം. കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ജോര്‍ജ്ജിനെതിരെ കേസ് എടുക്കാന്‍ ഒരുങ്ങിയതോടെയാണ് പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കന്യാസ്ത്രീകളെ അപമാനിച്ച പി സി ജോര്‍ജ് എംഎല്‍എയോട് നേരിട്ട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ ജോര്‍ജ്ജിന്റെ മൊഴിയെടുക്കാന്‍ സംസ്ഥാന പൊലീസ് ഇന്നലെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വക്കീലുമായി സംസാരിച്ച ശേഷം മൊഴി നല്‍കാമെന്നാണ് ജോര്‍ജ്ജ് പൊലീസ് സംഘത്തെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പരാമര്‍ശം പിന്‍വലിച്ചുകൊണ്ടാണ് ജോര്‍ജ്ജിന്റെ പ്രസ്താവന
Leave a Comment