ബസ് മറിഞ്ഞ് 30 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ് : തെലങ്കാനയില്‍ ബസ് മറിഞ്ഞ് 30 തീര്‍ത്ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ ജാഗ്തിയാല്‍ ജില്ലയിലാണ് സംഭവം. സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്.

കൊണ്ടഗട്ടുവില്‍ നിന്നും ജാഗ്തിയാലിലേക്ക് പോകുകയായിരുന്ന ബസാണ് ശനിവരാപേട്ടില്‍ വെച്ച് റോഡില്‍ നിന്നും തെന്നി താഴേക്ക് മറിഞ്ഞത്. കൊണ്ടഗട്ടുവിലെ പ്രശസ്തമായ ആഞ്ജനേയ സ്വാമി ക്ഷേത്ത്രതില്‍ ദര്‍ശനത്തിന് ശേഷം തിരികെ പോകുകകയായിരുന്ന ഭക്തരാണ് ബസില്‍ ഉണ്ടായിരുന്നത്.

ബസില്‍ 65 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും ആണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ജഗ്തിയാലിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിരവധി പേരുടെ പരിക്ക് ഗുരുതരമാണെന്നും, മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

pathram desk 2:
Leave a Comment