‘സ്വവര്‍ഗ ലൈംഗികത കുറ്റമല്ല, കരണ്‍ ജോഹര്‍ ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍’ പ്രസ്താവന വിവാദത്തില്‍

നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍ വീണ്ടും വിവാദത്തില്‍. നടന്‍ ഷാരൂഖ് ഖാനെയും സംവിധായകന്‍ കരണ്‍ ജോഹറിനെയും കുറിച്ചുള്ള പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ‘സുപ്രീം കോടതി വിധിയുണ്ടായി, ഇനി സ്വവര്‍ഗ ലൈംഗികത കുറ്റമല്ല കരണ്‍ ജോഹര്‍ ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍ ‘എന്നാണ് കെ ആര്‍ കെ ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.

ഷാരൂഖുമായുള്ള കെആര്‍കെയുടെ പ്രശ്നം വളരെ കാലമായി കേള്‍ക്കുന്നതാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ഷാരൂഖിന്റെ കറുത്ത കരങ്ങളുണ്ടെന്ന് മുമ്പ് കെആര്‍കെ പറഞ്ഞിരുന്നു. സിനിമാ നിരൂപകന്‍ എന്നതിനേക്കാള്‍ ഇത്തരം വിവാദങ്ങളാണ് കെആര്‍കെയെ പ്രശസ്തനാക്കിയത്.

മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് മലയാളികളുടെ ആക്രമണത്തിന് കെ.ആര്‍.കെ ഇരയായിരിന്നു. വിദ്യാ ബാലന്‍, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, സൊണാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര എന്നിങ്ങിനെ പോകുന്നു കെആര്‍കെയുടെ അധിക്ഷേപത്തിന് ഇരയായവരുടെ പട്ടിക.

pathram desk 1:
Related Post
Leave a Comment