പഴയ മോഹന്‍ലാല്‍ ആണ് ഇപ്പോഴത്തെ ഫഹദ്!!! സംവിധായകന്‍ പറയുന്നു

മലയാളത്തിലെ മികച്ച ഛായാഗ്രാഹകനായും സംവിധായകനായും തിളങ്ങിയ ആളാണ് വേണു. 32 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത മുന്നറിയിപ്പ് മലയാള സിനിമയിലെ ഒരു നാഴികക്കല്ല് ആണ്. ഫഹദിനെ നായകനാക്കി അദ്ദേഹം ഒരുക്കിയ കാര്‍ബണ്‍ എന്ന ചിത്രവും സിനിമ പ്രേമികള്‍ക്കിടിയില്‍ വളരെയധികം ചര്‍ച്ചയായിരിന്നു. ഇപ്പോള്‍ എന്തുകൊണ്ട് ഫഹദിനെ മോഹന്‍ലാലും ആയി എല്ലാരും താരതമ്യം ചെയ്യുന്നു എന്നതിന് മറുപടി പറയുകയാണ് അദ്ദേഹം.

”ഇങ്ങനെ ഒരു താരതമ്യം വരാന്‍ കാരണം, പഴയ ലാല്‍, അല്ല ലാല്‍ ഭയങ്കര റിയലിസ്റ്റിക് ആയി നാച്ചുറല്‍ ആയി പെരുമാറുന്ന ആളാണ്. ലാല്‍ ഒരു പെര്‍ഫോര്‍മര്‍ അല്ല ബിഹേവ് ചെയ്യുകയാണ്. വളരെ ഈസി ആയിട്ട് നടക്കാനും എഴുനേല്‍ക്കാനും കഥാപാത്രത്തിന് ജീവന്‍ നല്‍കാനും കഴിയുന്ന ഒരു അപൂര്‍വ പ്രതിഭയാണ് അദ്ദേഹം. ആ സിമിലാരിറ്റി ആണ് ആളുകള്‍ ഫഹദില് കാണുന്നത്.”

”ലാല്‍ പലപ്പോഴും അമ്പരിപ്പിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. അനായാസമായിട്ട് ഒരു പ്രശനവും ഇല്ലാതെ ചെയ്യും. അതിശയിപ്പിക്കുക എന്ന് തന്നെയാണ് അയാളെ വിളിക്കാന്‍ പറ്റിയ വാക്ക്. ഇത് ലാലില്‍ നിന്നും ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുള്ള ആളാണ്. ഒരു പടത്തില്‍ അല്ല ഒരുപാട് പടത്തില്‍. കാണുമ്പോ നമ്മുക്ക് അറിയാം ഇയാള്‍ക്ക് ഇതല്ല ഇതിനു അപ്പുറം ചെയ്യാന്‍ കഴിയും എന്ന് അറിയാമായിരുന്നിട്ടും നമ്മുക് വല്ലാത്ത അതിശയം തോന്നും. ഇത് അതിനു ശേഷം , അതും എത്രയോ കൊല്ലത്തിനു ശേഷം ഞാന്‍ കാണുന്നത് ഫഹദില് ആണ്. എനിക്കിപ്പോള്‍ 60 വയസ്സ് ആയി. എന്റെ എക്‌സൈറ്റ്‌മെന്റ്റിന്റെ സമയം ഒക്കെ കഴിഞ്ഞു. പക്ഷെ എന്റെ മകന്റെ പ്രായം ഉള്ള ഒരാള്‍ വന്നു എന്നെ വീണ്ടും അതിശയിപ്പിക്കുകയാണ്. മോഹന്‍ലാലും ആയിട്ടുള്ള താരതമ്യം വരുന്നെങ്കില്‍ അതിനു കാരണം ഇത് തന്നെയാണ്.” അദ്ദേഹം വ്യക്തമാക്കി.

pathram desk 1:
Leave a Comment