‘An International ലോക്കല്‍ സ്റ്റോറി ‘……..ഹരിശ്രീ അശോകന്‍ ഇനി സംവിധായകന്‍

കൊച്ചി:എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഹരിശ്രീ അശോകന്റെ ആദ്യസംവിധാന സംരംഭമായ ‘An International ലോക്കല്‍ സ്റ്റോറി ‘ നിര്‍മ്മിക്കുന്നത്. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബി.കെ ഹരിനാരായണന്‍, വിനായകന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവര്‍ സംഗീതം പകരുന്നു.

രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, അശ്വിന്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മനോജ് കെ.ജയന്‍, ടിനി ടോം, സൗബിന്‍ ഷാഹീര്‍, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, ബൈജു സന്തോഷ്, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇന്ന് രാവിലെ ഒമ്പത് മണിക്ക് എറണാക്കുളം ടൗണ്‍ ഹാളില്‍ വെച്ച് ‘ An International ലോക്കല്‍ സ്റ്റോറി” യുടെ സ്വിച്ചോണ്‍ കര്‍മ്മം സംവിധായകന്‍ ജോഷി നിര്‍വ്വഹിച്ചു .പ്രശസ്ത സംവിധായകന്‍ സിദ്ധിഖ് ആദ്യ ക്ലാപ്പടിച്ചു.

pathram desk 2:
Leave a Comment