സജി ചെറിയാന്‍ ചാനലുകളിലൂടെ നിലവിളിച്ചത് പബ്ലിസിറ്റിക്ക് വേണ്ടി, വെള്ളം കയറിയപ്പോള്‍ എംഎല്‍എ കുടുംബശ്രീ മേളയിലായിരുന്നെന്ന് കൊടിക്കുന്നില്‍

കൊച്ചി:: പ്രളയദുരന്തത്തിനിടെ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ചാനലുകളിലൂടെ നിലവിളിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. വെള്ളം പൊന്തിയപ്പോള്‍ എംഎല്‍എയും േേഉദ്യാഗസ്ഥരും കുടുംബശ്രീ മേളയിലായിരുന്നു. ഇത് ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിലും മുന്നറിയിപ്പ് നല്‍കുന്നതിലും കാലതാമസമുണ്ടാക്കി.

നിയമസഭയില്‍ നാടിനുവേണ്ടി സംസാരിക്കാനാവാത്ത എംഎല്‍എ രാജിവയ്ക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

pathram desk 2:
Related Post
Leave a Comment