അഭിനയമെന്നു കരുതി അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും എന്നെ കിട്ടില്ല; മറുപടിയുമായി നടി

പ്രേമത്തിലെ സെലിന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേഷക മനസില്‍ ഇടംനേടിയ നടിയാണ് മഡോണ സെബാസ്റ്റിയന്‍. പിന്നീട് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും നിരവധി അവസരങ്ങള്‍ മഡോണയെ തേടിയെത്തി. എന്നാല്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ മഡോണയെ കുറിച്ച് സിനിമാലോകത്തില്‍ പല ഗോസിപ്പുകളും ഉയര്‍ന്നുവന്നു. മഡോണ അഹങ്കാരിയാണെന്നും സംവിധായകരെ അനുസരിക്കില്ലെന്നും മറ്റുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയ്ക്കാണ് മഡോണ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടിയായി തുറന്നു പറച്ചില്‍ നടത്തിയത്.

‘ഞാന്‍ അഭിനയിച്ച പല ചിത്രങ്ങളിലും നായകന്‍മാരെ ചുംബിക്കുന്ന രംഗങ്ങളുണ്ടാവാറുണ്ട്. കഥയ്ക്ക് അനുയോജ്യമായതു കൊണ്ട് ചെയ്യണമെന്നു പലരും നിര്‍ബന്ധം പിടിക്കാറുണ്ട്. എന്നാല്‍ ഞാനതിനു വഴങ്ങാറില്ല. ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്നു തുറന്നു പറയാറുണ്ട്. സിനിമക്കു വേണ്ടിയല്ലേ ചെയ്തു കൂടേ എന്നു പലരും ചോദിക്കാറുമുണ്ട്. അഭിനയമെന്നു കരുതി അന്യപുരുഷനെ ആലിംഗനം ചെയ്യാനും കിടക്ക പങ്കിടാനും വൃത്തികേടുകള്‍ കാണിക്കാനും ഞാന്‍ ഒരുക്കമല്ലെന്നു വ്യക്തമായി പറയാറുണ്ട്.’- മഡോണ പറഞ്ഞു.

സിനിമയില്‍ യാദൃശ്ചികമായി എത്തിപ്പെട്ടതാണെങ്കിലും സ്വകാര്യജീവിതത്തില്‍ അങ്ങനെ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും നടി പറയുന്നു. തമിഴില്‍ ഇപ്പോള്‍ തിരക്കായി തുടങ്ങി. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ വരാറുണ്ടെന്നും സെലക്ടീവായി തന്നെയാണ് സിനിമകള്‍ ചെയ്യുന്നതെന്നും മഡോണ വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment