ക്യാമറ വിപണിയില്‍ സോണിയുടെ കുതിപ്പ്; കാനനേയും നിക്കോണിനേയും കടത്തിവെട്ടി

ക്യാമറ വിപണിയില്‍ കാനനേയും നിക്കോണിനേയും കടത്തിവെട്ടി സോണിയുടെ കുതിപ്പ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്യാമറ വിപണിയായ അമേരിക്കയില്‍ സോണി പ്രതാപം വീണ്ടെടുത്തു. കഴിഞ്ഞ ആറുമാസത്തിനിടെ ലെന്‍സ് മാറ്റാവുന്ന ഡിഎസ്എല്‍ആര്‍ അല്ലെങ്കില്‍ മിറര്‍ലെസ് വിഭാഗത്തിലാണ് സോണി മറ്റ് ക്യാമറ നിര്‍മാതാക്കളെ കടത്തിവെട്ടിയത്.

ലോകത്തെ മൊത്തം ക്യാമറ വിപണിയിലും മിറര്‍ലെസ് വിഭാഗതത്തില്‍ സോണി മുന്നില്‍ നില്‍ക്കുന്നു. കാനനും നിക്കോണും മിറര്‍ലെസ് ക്യാമറകള്‍ ഗൗരവമായി എടുക്കുന്നതിന് മുമ്പുതന്നെ സോണി ക്യാമറകളുടെ നിര്‍മാണം ആരംഭിച്ചിരുന്നു. ആല്‍ഫാ 7 സീരിസ് ക്യാമറകളുടെ നീണ്ട നിര ഏതൊരു പ്രൊഫഷണലിനേയും മോഹിപ്പിക്കുന്നതാണ്.

ഇപ്പോള്‍ കാനനും നിക്കോണും മിറര്‍ലെസ് ക്യാമറകളിലേക്ക് തങ്ങളുടെ ശ്രദ്ധ തിരിച്ചുകഴിഞ്ഞു. നിക്കോണ്‍ സി സീരിസ് ഉപഭോക്താക്കളിലേക്ക് എത്തിച്ചിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ. കാനോനും ഇവരുടെ വഴിയേ ചിന്തിക്കുന്നു. സ്റ്റില്ലും വീഡിയോയും ഒരേ രീതിയില്‍ മികവാര്‍ന്നത് ലഭിക്കുമെന്നതാണ് മിറര്‍ലെസ്സുകളുടെ പ്രത്യേകത. അനേകം മറ്റ് ഗുണങ്ങള്‍ വേറെയും. നിലവില്‍ ഇന്ത്യയിലും സോണി വന്‍ കുതിപ്പ് നടത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

pathram:
Related Post
Leave a Comment