ഇന്ധനവില വീണ്ടും കൂട്ടി പകല്‍ക്കൊള്ള!!! കേരളത്തില്‍ വില റെക്കോര്‍ഡില്‍

കൊച്ചി: ഇന്ന് രാവിലെ മുതല്‍ ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ ഇന്ധനവില റെക്കോര്‍ഡിലെത്തി.

ആഗസ്റ്റ് 31ലെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57ഉം 81.06മാണ്. കോഴിക്കോട് 74.29ഉം 80.82 ഉം, മലപ്പുറത്ത് 74.57ഉം 81.06ഉംമാണ്.

രണ്ട് ദിവസം മുമ്പ് ഇന്ധന വിലകൂട്ടിയിരുന്നു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്നു 28ാം തിയ്യതി കൂട്ടിയത്. 26 നു പെട്രോള്‍ വില 11 പൈസയും ഡീസല്‍ വില 14 പൈസയും കൂടി. ഈ മാസം ആദ്യ ആഴ്ചയില്‍ ഡീസല്‍ വിലയില്‍ 78 പൈസ കൂടിയിരുന്നു. 68 പൈസ പെട്രോള്‍ വിലയും ഉയര്‍ന്നു. ജൂലൈയില്‍ ഡീസല്‍വില 50 പൈസയാണ് ഉയര്‍ന്നതെങ്കില്‍ ഈ മാസം മൂന്നു രൂപയോളം വര്‍ധിച്ചു.

പ്രളയ ദിനങ്ങളിലും വില നേരിയ തോതില്‍ വര്‍ധിച്ചിരുന്നു. ഓഗസ്റ്റില്‍ ഇതുവരെ, ഒരു പൈസയുടെ കുറവുപോലും ഇന്ധന വിലയില്‍ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ധനവില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ ഇന്നലെ പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോര്‍ഡിലെത്തിയിരുന്നു.

pathram desk 1:
Related Post
Leave a Comment