ട്രെയിനില്‍ നായയുടെ ആക്രമണം; പുറത്തേക്ക് തെറിച്ചുവീണ ഗാര്‍ഡിനെയും വലിച്ച് ട്രെയിന്‍ പോയത് 100 മീറ്ററോളം… സംഭവം തൃശൂരിൽ

തൃശൂര്‍: അസാധാരണ സംഭവമായിരുന്നു തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്നത്. ട്രെയിനിലുണ്ടായിരുന്ന നായ അക്രമാസക്തമായതിനെ തുടര്‍ന്ന് ഗാര്‍ഡ് ട്രെയിനില്‍നിന്ന് തെറിച്ച് വീണു. ട്രെയിനില്‍ കൊണ്ടുപോകുകയായിരുന്ന നായ അക്രമാസക്തനായപ്പോഴാണ് ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്നു ഗാര്‍ഡ് പുറത്തേക്കു വീണത്.. ട്രെയിന്‍ നൂറു മീറ്ററോളം ഗാര്‍ഡിനെ വലിച്ചുകൊണ്ടുപോയി. തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസിലെ ഗാര്‍ഡ് ഷൊര്‍ണൂര്‍ ഡിപ്പോയിലെ സി.പി. രാമസ്വാമിയാണ് അപകടത്തില്‍പ്പെട്ടത്.

കാര്യമായ പരുക്കേല്‍ക്കാതെ ഇദ്ദേഹം രക്ഷപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരി നായയെ കൊണ്ടുപോകാന്‍ ബുക്ക് ചെയ്തിരുന്നു. ഈ നായയെ ഗാര്‍ഡ് റൂമിനോടു ചേര്‍ന്നുള്ള കൂട്ടില്‍ കയറ്റുകയും ചെയ്തു. ചാലക്കുടിയിലെ ദുരിതാശ്വാസ ക്യാംപിലേക്കുള്ള സാമഗ്രികള്‍ കയറ്റിയത് പരിശോധിച്ച് രാമസ്വാമി ഗാര്‍ഡ് റൂമില്‍ കയറിയപ്പോള്‍ അക്രമാസക്തനായ നായ കൂട്ടിലെ കമ്പികള്‍ കടിച്ചുപൊട്ടിക്കുകയായിരുന്നു.

ഭയന്നു പിന്നോട്ടാഞ്ഞ രാമസ്വാമി പ്ലാറ്റ്‌ഫോമിലേക്കു വീണു. കാല്‍ ബാലന്‍സ് ചെയ്യാനാവാതെ വീണ അദ്ദേഹത്തെ ട്രെയിന്‍ വലിച്ചുകൊണ്ടുപോകുന്നത് കണ്ട യാത്രക്കാര്‍ അപായച്ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിച്ചത്.

pathram:
Related Post
Leave a Comment